ചവറ :എം എസ് എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസിന്റെയും പി.എൻ .പണിക്കർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ വായനദിനാചരണത്തിന് തുടക്കം കുറിച്ചു.
യുവതലമുറയെ വായനയുടെയും ചിന്തയുടെയും ലോകത്തിലേക്ക് ആകൃഷ്ടരാക്കുക എന്നുള്ളലക്ഷ്യത്തോടുകൂടി പുസ്തക കൂട് സ്ഥാപിക്കുകയും ചെയ്തു .കോളജ് പ്രിൻസിപ്പൽ ഡോ. ആർ.മധു ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് മാനേജർ അഡ്വ.എൻ .രാജൻ പിള്ള . ജോ. ഡയറക്ടർ പ്രഫ.എൻ. ഗോപാലകൃഷ്ണപിള്ള , ഡോ.കെ. ഗോവിന്ദൻകുട്ടി , ഡോ. കെ .കുമാരപിള്ള ,പ്രൊഫ ആർ. വാസുദേവൻ പിള്ള ,പ്രൊഫ. അനന്ത കൃഷ്ണൻ , പ്രൊഫ . സന്തോഷ് കുമാർ ,ഗാന്ധിയൻ സ്റ്റഡീസ് കോഡിനേറ്റർ പ്രൊഫ. അരുൺ അരവിന്ദ് , പ്രൊഫ .ജിഷ ശശികുമാർ, പ്രൊഫ. പ്രിയ, പ്രൊഫ . സുധാ രാജീവ് പ്രസീത , സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ആൽഫി വിൽസൻ . അസ്ലാം, ഫാത്തിമ , ദേവി ,ഗോഡ്വിൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.