ഒളിമ്പിക് ക്വിസും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
1430971
Sunday, June 23, 2024 5:18 AM IST
കൊല്ലം: ഒളിമ്പിക്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് കൗൺസിൽ സംയുക്തമായി ഒളിമ്പിക് ക്വിസ് സംഘടിപ്പിച്ചു.
ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിസ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ .രാമഭദ്രൻ ഉദ്ഘാടനം ചെയ്തു ,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡി കോസ്റ്റ എന്നിവർ പ്രസംഗിച്ചു.ഫിസിക്കൽ എഡ്യൂക്കേഷൻ പ്രഫസറായിരുന്ന ഡോ. എ. ഷേർഷാ ആയിരുന്നു ക്വിസ് മാസ്റ്റർ .
വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികളായ പ്രാർഥന വേണുഗോപാൽ ഒന്നാം സ്ഥാനവും,ആതിര എം. പി രണ്ടാം സ്ഥാനവും നേടി സ്പോർട്സ് ഹോസ്റ്റലിലെ അക്ഷര ലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എക്സൈസ് ഡിപ്പാർട്ട്മെന്റും കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ സെമിനാർ നടത്തി.
കരിക്കോട് ശിവറാം സ്കൂളിൽ പ്രഥമ അധ്യാപിക വി.സിന്ധു മോളുടെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ സെമിനാർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്ഡോ. രാമഭദ്രൻ ഉത്ഘാടനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കരാട്ടെ അസോസിയേഷൻ ജോയിന്റ്സെക്രട്ടറി എസ് .വിജയൻ, ബി. ശ്രീകുമാർ -ലഹരി വിരുദ്ധ ക്ലബ് കൺവീനർ, ഹർഷകുമാർ -സ്റ്റാഫ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.റിട്ട. എക്സൈസ് ഓഫീസർ ഷഹാറുദീൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.