ബാങ്ക് ജീവനക്കാരുടെ സമ്മേളനം ആരംഭിച്ചു
1430970
Sunday, June 23, 2024 5:18 AM IST
കൊല്ലം: ആർജവമുള്ള തൊഴിലാളി സംഘടനകൾ ഉള്ളിടത്തേ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുണകരമായ നേട്ടങ്ങൾ ഉണ്ടാവൂ എന്നു മന്ത്രി ജി ആർ അനിൽ.സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ -കേരളയുടെ 31 -ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതു സമ്മേളനം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി.
എഐബിഇ എ ദേശീയ ജനറൽ സെക്രട്ടറി സി .എച്ച് വെങ്കിടാചലം, എസ് ബിഇഎ പ്രസിഡന്റ ്സുരേഷ് കുമാർ, ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എൻ. കെ. പ്രേമചന്ദ്രൻ എംപി, പി.എസ്.സുപാൽ എം എൽ എ തുടങ്ങിയവർ പ്രസംഗിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.പൊതുസമ്മേളനത്തിന് മുന്നോടിയായി കൊല്ലം ചിന്നക്കട ബസ് ബേയിൽ നിന്ന് സമ്മേളന നഗരിയിലേയ്ക്ക് നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനവും നടന്നു. സമ്മേളനം ഇന്നു സമാപിക്കും.