നരേന്ദ്രമോഡിയുടെ ഏകാധിപത്യം ഇന്ത്യ മുന്നണി അനുവദിക്കില്ല: കൊടിക്കുന്നിൽ സുരേഷ്
1430969
Sunday, June 23, 2024 5:18 AM IST
പത്തനാപുരം :നരേന്ദ്രമോഡിയുടെ ഏകാധിപത്യം പാർലമെന്റിൽ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്ന് നിയുക്ത എം പി കൊടിക്കുന്നിൽ സുരേഷ്. പത്തനാപുരം നിയോജകമണ്ഡലത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഇത്തവണ ശക്തരാണ്. പ്രതിപക്ഷത്തെ അവഗണിച്ച് നരേന്ദ്ര മോദിക്കും എൻ ഡി എ മുന്നണിക്കും മുന്നോട്ട് പോകാൻ കഴിയില്ല. ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനാപുരം നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ കെപിസിസി അംഗം സി. ആർ. നജീബ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ രാധ മോഹനൻ അധ്യക്ഷത വഹിച്ചു. അലക്സ് മാത്യു ,ബാബു മാത്യു ,റജി വർഗീസ്, പള്ളിത്തോപ്പിൽ ഷിബു, ബ്രിജേഷ് എബ്രഹാം, ഷേക്ക് പരീത്, കെ .അനിൽ, അലക്സ്, എം .പി .സജീവ്, പുന്നല ഇബ്രാഹിംകുട്ടി, കെ .ജി .അലക്സ്, ടി .എം .ബിജു, സുനിൽ, സജി യോഹന്നാൻ, എം. ജെ .യദു കൃഷ്ണൻ,ഷക്കീം,സൂര്യനാഥ്,എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.