വായനദിനം: വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും
1429824
Sunday, June 16, 2024 11:24 PM IST
കൊല്ലം: വായിച്ചു വളരുക എന്ന സന്ദേശത്തിലൂടെ കേരള വികസനത്തിന് അടിത്തറയിട്ട പി.എൻ .പണിക്കരുടെ ചരമ വാർഷിക ദിനമായ ജൂൺ 19 വായനദിനമായി ജില്ലയിൽ വിപുലമായി ആഘോഷിക്കുന്നതിന് കേരള അസോസിയേഷൻ ഫോർ ഡെവലപ്മെന്റ് ,ജൻ ശിക്ഷൻ സൻസ്ഥാൻ,കാൻഫെഡ് വേൾഡ് മലയാളി കൗൺസിൽ എന്നീ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു
വായനദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം 19 രാവിലെ പത്തിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ വി.എം.സുധീരൻ നിർവഹിക്കും. കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. ജൻ ശിക്ഷൺ സൻസ്ഥാൻ ചെയർമാൻ ഡോ. സി.രാജശേഖരൻ പിള്ള വായനദിന പ്രതിജ്ഞചൊല്ലി കൊടുക്കും.
എസ്.സുധീശൻ പി .എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. എം.ഗോപാല കൃഷ്ണപിള്ള, അഡ്വ. പി .സുധാകരൻ, ആർ. വിജയൻ, ഡോ.എസ്.രാഗിണി, അഡ്വ .എസ് .ലീല, ബി .സന്തോഷ്കുമാർ,എസ്.ഉഷാറാണി,പി.ജയകൃഷ്ണൻഎന്നിവർ പ്രസംഗിക്കും.