കൊല്ലം: കൊല്ലം പ്രസ് ക്ലബ് മുൻ പ്രസിഡന്റും മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫും ആയിരുന്ന അടൂർ ബാലന്റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബും അടൂർ ബാലന്റെ കുടുംബവും സംയുക്തമായി ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡിന് ജനയുഗം സീനിയർ സബ് എഡിറ്റർ ജയൻ മഠത്തിൽ അർഹനായി. 10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഇന്ന് രാവിലെ 10.30ന് കൊല്ലം പ്രസ് ക്ലബ്ബിൽ ചേരുന്ന പി കെ തമ്പി, അടൂർ ബാലൻ അനുസ്മരണ സമ്മേളനത്തിൽ വി. എം .സുധീരൻ സമ്മാനിക്കും. സമ്മേളനം ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും വി.എം സുധീരൻ നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.