അഞ്ചലിൽ ബൈക്ക് മോഷണം : രണ്ടുപേര്‍ അറസ്റ്റില്‍
1429821
Sunday, June 16, 2024 11:24 PM IST
അഞ്ചല്‍ : അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനാപുരം പുന്നല രഞ്ജിത ഭവനില്‍ രഞ്ജിത്, കടയ്ക്കാമണ്‍ ബ്ലോക്ക് നമ്പര്‍ 12 ലിജു ഭവനില്‍ ഷൈജു എന്നിവരുടെ അറസ്റ്റാണ് അഞ്ചല്‍ പോലീസ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം 19 ന് അഞ്ചൽ കൊച്ചുകുരുവിക്കോണത്തു വീടി ന്റെമുന്നിൽ പാർക്ക് ചെയ്തിരുന്ന ഹീറോ ഹോണ്ട പാഷൻ ബൈക്കാണ് ഇരുവരും ചേർന്ന് കടത്തിക്കൊണ്ടു പോയത്. തുടര്‍ന്ന് ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിവരവേ പ്രതികള്‍ മറ്റൊരു മോഷണ കേസില്‍ പുനലൂര്‍ പോലീസിന്റെ പിടിയിലായി.
ഈ കേസില്‍ ചോദ്യം ചെയ്തതോടെയാണ് അഞ്ചലില്‍ ബൈക്ക് മോഷണം ചെയ്തത് ഇവരാണന്ന് പോലീസ് കണ്ടെത്തിയത്. പുനലൂര്‍ പോലീസ് റിമാന്റ് ചെയ്ത പ്രതികളെ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം അഞ്ചല്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പത്തനാപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും നമ്പര്‍ മാറ്റി ഒളിപ്പിച്ച നിലയില്‍ കവര്‍ച്ച ചെയ്ത ബൈക്ക് പോലീസ് കണ്ടെത്തി. തെളിവെടുപ്പിനും വൈദ്യ പരിശോധനയ്ക്കും ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പിടിയിലായ രഞ്ജിത്, ഷൈജു എന്നിവര്‍ മോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.