ഇണ്ടിളയപ്പൻ ക്ഷേത്രത്തിലേക്ക് സൗണ്ട് സിസ്റ്റം സമർപ്പിച്ചു
1429805
Sunday, June 16, 2024 11:23 PM IST
ചാത്തന്നൂർ: നടയ്ക്കൽ വരിഞ്ഞം ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലേയ്ക്ക് ഉച്ചഭാഷിണി സെറ്റ് സമർപ്പിച്ചു. കാലപ്പഴക്കം മൂലം തകരാറിലായ മൈക്ക് സെറ്റ് ഉപയോഗശൂന്യമായതിനെ തുടർന്നാണ്പകരം പുതിയത് സ്ഥാപ്പിച്ചത്.
സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും, വരിഞ്ഞം യുപി സ്കൂൾ മനേജറുമായിരുന്ന അന്തരിച്ച വരിഞ്ഞം വിക്രമൻ പിള്ളയുടെ പാവനസ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗവും ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്ര കൗൺസിൽ അംഗവുമായ വരിഞ്ഞം ആമ്പാടിയിൽ സനൽ കുമാറും കുടുംബാംഗങ്ങളുമാണ് ഉച്ചഭാഷിണി നേർച്ചയായി സമർപ്പിച്ചത്.
ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പി. പുരുഷോത്തമക്കുറുപ്പ് മൈക്ക് സെറ്റ് ഏറ്റുവാങ്ങി. സെക്രട്ടി സേതുലാൽ, മുരളീധര കുറുപ്പ്, കല്ലുവാതുക്കൽ അജയകുമാർ, പുഷ്പ ചന്ദ്രനുണ്ണിത്താൻ, സുനിൽകുമാർ,വിജയകുമാർ, സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു.