കൊല്ലം :പേരൂർ മീനാക്ഷി വിലാസം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താമത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. എംഎൽഎ പി. സി .വിഷ്ണുനാഥ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
പരേഡ് കമാൻഡർമാരായി നമി കെ .മനോജ് ,ആനന്ദ് ബി എന്നീ കേഡറ്റുകളും, 22 ആൺകുട്ടികൾ അടങ്ങുന്ന പ്ലട്ടൂണിനെ മുഹമ്മദ് ഷെഫിനും, 22 പെൺകുട്ടികൾ അടങ്ങുന്ന പ്ലട്ടൂണിനെ അഞ്ജന ആർ .ചന്ദ്രനും നയിച്ചു .
ഗ്രാമപഞ്ചായത്ത് അംഗം അർജുനൻ പിള്ള, ഹയർ സെക്കന്ററി പ്രിൻസിപ്പൽ രേണുക ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ.ഷീന, എസ്എംസി ചെയർമാൻ നാസിം, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിസാം, മദർ പി ടി പ്രസിഡന്റ് നജുമ,സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൊല്ലം സിറ്റി സബ് ഡിവിഷനൽ നോഡൽ ഓഫീസർ വൈ.സാബു, കമ്മ്യുണിറ്റി പോലീസ് ഓഫീസർമാരായ ജി .സജി,വി .ആർ .ബിന്ദുമോൾ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സംഗീത്, ഒ. അനിതകുമാരി, ആർ. വിക്രമൻ പിള്ള, ഗോപകുമാർ, രാജലത,ബെല്ല മേരി,ഷംല, അൻസാർ, രാകേഷ്, ഫിറോസ് തുടങ്ങിയ അധ്യാപകർ, സജീവ് പി നായർ, ബൈജു ,ദിലീപ് കുമാർ,മനോജ് കുമാർ, നൗഷാദ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും ,എസ് പി സി അംഗങ്ങൾ, പിടിഎ, എസ് എം സി ഭാരവാഹികൾ, രക്ഷകർത്താക്കൾ, തുടങ്ങിയ നാട്ടുകാരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.