ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: സൗരക്ഷിക
1429803
Sunday, June 16, 2024 11:23 PM IST
കൊട്ടാരക്കര : ജനിക്കാനുമുള്ള അവകാശം പോലെ തന്നെ കുട്ടികൾക്ക് പഠിക്കാനും വളരാനുമുള്ള അവകാശങ്ങൾ ഉണ്ടെന്ന് സൗരക്ഷിക സംസ്ഥാന ജന. സെക്രട്ടറി ജി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.
സൗരക്ഷിക കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന പഞ്ചമി ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ പൊതുവിദ്യാലയങ്ങളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കൂടി പ്രവേശനം ആവശ്യപ്പെട്ട് പഞ്ചമി എന്ന ദലിത് വിദ്യാർഥിനിയെ അയ്യങ്കാളി യുടെ നേതൃത്വത്തിൽ പൊതു വിദ്യാലയത്തിൽ ചേർത്ത ദിവസത്തെ അനുസ്മരിച്ചാണ് കുട്ടികളുടെ അവകാശ സംരക്ഷണ വേദിയായ സൗരക്ഷിക പഞ്ചമി ദിനം ബാലാവകാശ ദിനമായി ആചരിക്കുന്നത്. മയക്കു മരുന്നുകൾക്കും ലഹരിയ്ക്കും അടിപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ്. ഇത്തരം കുട്ടികൾ കുടുംബത്തിനും സമൂഹത്തിനും വലിയ ബാധ്യതയാവുകയാ ണ്.
കുട്ടികൾ ഇത്തരം കൂട്ടു കെട്ടുകളിൽ എത്തിപ്പെടാതിരിക്കാനുള്ള ജാഗ്രതയിലും എത്തിപ്പെട്ടവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും സംരക്ഷി ക്കാനും ഉള്ള ഉത്തരവാദിത്വ ത്തിലും മാതാപിതാക്കളും രക്ഷാകർത്താക്കളും ജാഗ്രത പുലർത്തണമെന്നും സന്തോഷ് കുമാർ പറഞ്ഞു. ില്ലാ പ്രസിഡന്റ് അഡ്വ. എൻ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.