കുണ്ടറ: പരിസ്ഥിതിയെ സംരക്ഷിച്ചു കർഷകന് ലാഭകരമായി കൃഷി ചെയ്യുന്നതിനുള്ള സുസ്ഥിര ജൈവ കൃഷി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കിഴക്കേ കല്ലട കൃഷിഭവന്റെ നേതൃത്വത്തിൽ ജൈവ കാർഷിക മിഷൻ പഞ്ചായത്ത് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ലാലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. ജൈവ കാർഷിക മിഷന്റെ പ്രവർത്തനങ്ങൾ കൃഷി അസി. ഡയറക്ടർ രാജി വിശദീകരിച്ചു. കൃഷി ഓഫീസർ ഇൻ ചാർജ് ടി.സി റേയ്ച്ചൽ തോമസ്, അസി. കൃഷി ഓഫീസർ രത്നകുമാരി, കൃഷി അസിസ്റ്റന്റുമാരായ അഭിലാഷ്, ശ്രീകുമാർ, കാർഷിക വികസന സമിതി അംഗം കെ. ആർ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.