കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി സത്യസന്ധത കാട്ടിയതിന് സ്വർണമോ തിരം സമ്മാനം
1429558
Sunday, June 16, 2024 3:29 AM IST
കുണ്ടറ: സൂപ്പർമാർക്കറ്റിലെ സാധനങ്ങൾക്കിടയിൽ നിന്ന് കളഞ്ഞു കിട്ടിയ ഒന്നര പവന്റെസ്വർണമാല തിരികെ നൽകിയ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് സത്യസന്ധതയ്ക്കുള്ള സമ്മാനമായി സന്തോഷപൂർവം സ്വർണമോതിരം സമ്മാനം നൽകി.
കുണ്ടറയിൽ പ്രവർത്തിക്കുന്ന ധന്യ സൂപ്പർമാർക്കറ്റിൽ നിന്നാണ് ജീവനക്കാരിക്ക് സ്വർണമാല കളഞ്ഞു കിട്ടിയത്. പെരുമ്പുഴ മാടൻകാവ് മുണ്ടൻചിറ സ്വദേശിനി ആനിമോൾക്കാണ് സൂപ്പർമാർക്കറ്റിൽ നിന്നും മാല ലഭിച്ചത്.സ്വർണമാല കിട്ടിയ ഉടൻ സൂപ്പർമാർക്കറ്റ് മാനേജർ ബിജുവിനെ മാലഏൽപ്പിക്കുകയായിരുന്നു.കുണ്ടറ നാന്തിരിക്കൽ സ്വദേശിനി അൻസാർ മൻസിലിൽ നിസാമിന്റെ ഭാര്യ നസീറയുടെ മാലയാണ് സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെ നഷ്ടമായത്. യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതാകാം എന്ന് കരുതി പലയിടത്തും നസീറ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. സൂപ്പർ മാർക്കറ്റിലേക്കുള്ള വിളിയാണ് ആശ്വാസമായത്. എവിടെ നിന്നെങ്കിലും വിളി വരുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു ആനിമോൾ. കാത്തിരിപ്പിന് ഫലം ഉണ്ടായി. വിളി വന്നത് മാനേജർ ബിജുവിന്.
വിവരം അറിയിച്ചതിനെ തുടർന്ന്നസീറ സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്കെല്ലാം മധുരവുമായാണ് എത്തിയത്. സ്വർണമാല നസീറയ്ക്ക് കൈമാറിയപ്പോഴാണ് നസീറ സത്യ സന്തതയ്ക്കുള്ള സമ്മാനമായി തന്റെ വിരലിൽ അണിഞ്ഞിരുന്ന സ്വർണ മോതിരം ആനിമോൾക്ക് നൽകിയത്. കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി സത്യസന്ധതയോടെമാതൃക കാട്ടിയ ആനിമോളെ നാട്ടുകാരും സൂപ്പർമാർക്കറ്റ് ജീവനക്കാരും ജനപ്രതിനിധികളും അനുമോദിച്ചു.