ലോ കരക്തദാന ദിനം : സാന്ത്വനം ചാരിറ്റബിൾ സൊ സൈറ്റി പ്രവർത്തകരെ ആദരിച്ചു
1429556
Sunday, June 16, 2024 3:29 AM IST
കുണ്ടറ: ലോക രക്തദാന ദിനത്തിൽ വെള്ളിമൺ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകരെ മുൻ എം പി പി .രാജേന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു.
കൂടുതൽ പേർക്ക് രക്തദാനം ചെയ്തതിന് കൊല്ലം എൻഎസ് ആശുപത്രി ജോയി ആലുക്കാസ് ഗ്രൂപ്പ്, ജില്ലാ ആശുപത്രി എന്നിവരുടെ ആദരവാണ് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഏറ്റുവാങ്ങിയത്.ചടങ്ങിൽ സാന്ത്വനം രക്ഷാധികാരി സെബാസ്റ്റ്യൻ, പ്രസിഡന്റ് സോമശേഖരൻ പിള്ള, ബി .കുഞ്ഞുമോൻ, സ്റ്റാലിൻ, സിറിൽ, അഭിലാഷ്, സൈമൺ, സനൽ വെള്ളിമൺ തുടങ്ങിയവർ പങ്കെടുത്തു.