ആശുപത്രിയിലെ കരാർജീവനക്കാർക്ക് ഇഎസ്ഐ ആനുകൂല്യം നൽകണം : എൻ.കെ.പ്രേമചന്ദ്രൻ
1429553
Sunday, June 16, 2024 3:29 AM IST
കൊല്ലം :ഇഎസ്ഐ ആശ്രാമം ആശുപത്രിയിലും ഇതര ആശുപത്രികളിലും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നേഴ്സിംഗ് അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ക്കും കുടുംബത്തിനും ഇഎസ്ഐ ആനുകൂല്യമോ സൗജന്യ മെഡിക്കല്‍ ആനുകൂല്യമോ അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ഇഎസ് ഐ സി ഡയറക്ടര്‍ ജനറൽ, റീജിയണല്‍ ഓഫീസർ,ആശ്രാമം മെഡിക്കല്‍ സൂപ്രണ്ട് എന്നിവരോട് ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി സേവനം ചെയ്യുന്ന തൊഴിലാളികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗം പിടിപ്പെട്ടാല്‍ ചികിത്സയ്ക്ക് നിവൃത്തിയില്ലാതെ കരാര്‍ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.
തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാത്തത് നീതികരിക്കാനാവില്ല. ഇഎസ്ഐ യിലെ സ്ഥിരം ജീവനക്കാര്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുമ്പോള്‍ കരാര്‍ തൊഴിലാളികള്‍ക്ക് അത് നിഷേധിക്കുന്നത് വിവേചനപരമാണ്. കരാര്‍ തൊഴിലാളകള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.