ഇപ്ലോ : മുന്നേറ്റം പരിപാടി സംഘടിപ്പിച്ചു
1429546
Sunday, June 16, 2024 3:29 AM IST
കൊല്ലം : ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെ ആഭിമുഖ്യത്തിൽ കരുതൽ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച,വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവരെ ആദരിക്കുന്ന 'മുന്നേറ്റം' പരിപാടിയുടെ ഉദ്ഘാടനം കെ സി ബി സി വിമൻസ് കമ്മീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ് നിർവഹിച്ചു.
കർണാടക സംഗീതം, ഗസൽ, ഹിന്ദുസ്ഥാനി സംഗീതം, കോമഡി ആർട്ടിസ്റ്റ്, ഡാൻസ് കൊറിയൊഗ്രാഫർ, യോഗ ആചാര്യ, കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ, റേഡിയോ ജോക്കി എന്നീ നിലകളിൽ കഴിവ് തെളിയിച്ച ജോസ്ഫിൻ ജോർജ് അഞ്ച് കൊല്ലത്തെ പരിശീലനത്തിന് ശേഷം എറണാകുളത്തു നടന്ന ട്രെയിനിങ്ങിൽ സുമ്പ ഫിറ്റ്നസ് ഇന്റർനാഷണൽ ഇൻസ്ട്രക്റ്റർ ലൈസൻസ് കരസ്ഥമാക്കിയതിനാൽ മുന്നേറ്റത്തിന്റെ പ്രവർത്തനമികവിനുള്ള അവാർഡായ കർമ്മരത്ന പുരസ്കാരം ജോസ്ഫിൻ ജോർജിന് സമ്മാനിച്ചു.
ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിദഗ്ദൻ ഡോ. വിൽസൺ ഏലിയാസ് വിക്ടോറിയ, ജെ കെ എം ഓ തിരുവനന്തപുരം കൊല്ലം ചീഫ് എക്സാമിനർ ഷിഹാൻ ചാൾസ് മോഹൻ മെൻഡസ്, ജിം ട്രെയിനർ എഫ്രോൺ ജോർജ്, കവികളായ കസ്തുരി ജോസഫ്, ഹിൽഡ ഷീല, ജ്വാല വിമൻസ് പവർ ട്രഷറർ സോജാ ലീൻ ഡേവിഡ്, കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ ജോസ്ഫിൻ ജോർജിനെ ആദരിച്ചു. തുടർന്ന് ജോസ്ഫിൻ ജോർജിന്റെ നേതൃത്വത്തിൽ സുമ്പ ഫിറ്റ്നസ് ഫ്രീ ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു.