രമണി ജോ ർജ് അനുസ്മരണം സംഘടിപ്പിച്ചു
1429325
Friday, June 14, 2024 11:39 PM IST
കൊല്ലം: കേരള മഹിളാസംഘം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രമണി ജോർജ് അനുസ്മരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടറി, സിപിഐ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച രമണി ജോർജ് പ്രതിസന്ധികളെ തരണം ചെയ്ത മാതൃകാ പൊതുപ്രവർത്തകയാണെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.
രണ്ടാം ചര മവാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. കേരള മഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി വിജയമ്മ ലാലി,വൈസ് പ്രസിഡന്റ് ഹണി ബെഞ്ചമിൻ, സെക്രട്ടറി അഡ്വ.എം.എസ് താര, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ ട്രഷറർ വിജയ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.