യുവാവിനെ വെട്ടിക്കൊ ലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
1429324
Friday, June 14, 2024 11:39 PM IST
ചവറ: മുൻവിരോധം നിമിത്തം കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് പിടി കൂടി. ഭരണിക്കാവ് പുലിപ്പുരതെക്കതിൽ വീട്ടിൽ അൻസാരി(26) ആണ് പോലീസിന്റെ പിടിയിലായത്.
തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പോലിസ് പറയുന്നത് : മേയ് ആറിന് രാത്രി 9.30 - ഓടെ തേവലക്കര പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ അന്‍സാരിയും സംഘവും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇരുകൈകളിലും വലത് കാൽ മുട്ടിലും വെട്ടിയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കൽപ്പിക്കുകയും ചെയ്തു.
ഷംനാദിന്റെ പരാതിയിൽ അന്വേഷണം നടത്തി വന്ന ചവറ തെക്കുംഭാഗം പോലീസ് അന്‍സാരിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സിപിഒ മാരായ അനീഷ്, അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.