ഏകാധിപത്യ സമീപനം വിദ്യാഭ്യാസ രംഗത്തെ തകർക്കും: കെപിഎസ്ടിഎ
1429321
Friday, June 14, 2024 11:39 PM IST
മുകുന്ദപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ അക്കാദമി കലണ്ടർ അടിച്ചേൽപ്പിക്കുന്ന ഇടതു സർക്കാരിന്റെ ഏകാധിപത്യ സമീപനം വിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻപിള്ള അഭിപ്രായപ്പെട്ടു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ മെമ്പർഷിപ് കാമ്പയിന്റെ ചവറ ഉപജില്ലാതല ഉദ്ഘാടനം മുകുന്ദപുരം ജി.എംഎൽപി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷനായി.സംസ്ഥാന നിർവാഹ സമിതി അംഗം പ്രിൻസി റീന തോമസ്, വരുൺ ലാൽ, ഷെബിൻ കബീർ, റോജ മാർക്കോസ്, രാജ്ലാൽ തോട്ടുവാൽ, അബിൻ ഷാ, വിജയലക്ഷ്മി, ഷൈലജ, തങ്കം മോൾ എന്നിവർ പ്രസംഗിച്ചു.