സംസ്കാര സാഹിത്യ പുരസ്കാരം സി.രാധാകൃഷ്ണന്
1425899
Thursday, May 30, 2024 12:48 AM IST
പാരിപ്പള്ളി : സംസ്കാരയുടെ അഞ്ചാമത് സാഹിത്യ പുരസ്കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന് ഇന്ന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് കുളമട രാജ് കൺവെൻഷൻസെന്ററിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള സമ്മാനദാനം നിർവഹിക്കും. ജോർജ് ഓണക്കൂർ അനുമോദന പ്രസംഗവും മുൻ എം എൽ എ ജമീല പ്രകാശം പി. കെ സുകുമാരക്കുറുപ്പ് അനുസ്മരണ പ്രഭാഷണവും നടത്തും. സംസ്കാര പ്രസിഡന്റ് കെ.രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരിക്കും.
25000 രൂപയും ഗുരുപ്രസാദ് അയ്യപ്പൻ രൂപകല്പന ചെയ്ത വെ ങ്കല ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. സ്വാതന്ത്ര്യ സമര സേനാനിയും താമ്രപത്ര ജേതാവും അധ്യാപകനുമായിരുന്ന പി.കെ. സുകുമാരക്കുറുപ്പിന്റെ സ്മരണയ്ക്കായാണ് സംസ്കാര സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ടി. പത്മനാഭൻ, എം. ലീലാവതി, എം.മുകുന്ദൻ, ശ്രീകുമാരൻ തമ്പി എന്നിവരാണ് സംസ്കാരയുടെ മുൻ സാഹിത്യപുരസ്കാര ജേതാക്കൾ.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ. രാധാകൃഷ്ണപിള്ള, പി.വി. ശിവകുമാർ. എസ്. അജിത് കുമാർ, എസ് ശ്രീലാൽ, എസ്. പ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക സദസിന് ശേഷം പ്രദീപ് വൈഗയും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.