വിദ്യാർഥികൾക്ക് അനുമോ ദനവും സൗജന്യ നേത്രചികിത്സാ ക്യാമ്പും
1425895
Thursday, May 30, 2024 12:48 AM IST
പാരിപ്പള്ളി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സമുദ്ര ലൈബ്രറിയുടെ സ്നേഹാദരവ്. ഉന്നത വിജയം നേടിയ സമുദ്ര ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിലെ കുട്ടികളെയാണ് അനുമോദിച്ചത്.
കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും കൊല്ലം ജില്ല അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെയും സഹകരണത്തോടെസൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയുടെയും ഉദ്ഘാടനം വേളയിലാണ് വിദ്യാർഥികൾക്ക് സ്നേഹാദരവ് സമ്മാനിച്ചത്.
തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എ.അൽജബാർ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഉദ്ഘാടനം ചെയ്തു. കൊല്ലം എസ് എൻ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ഡോ. അനിത ശങ്കർ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 21 വിദ്യാർഥികൾക്കുള്ള സ്നേഹാദരവ് നൽകി ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ റുവൽ സിംഗ് എം, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, കോർഡിനേറ്റർ ജയഘോഷ് പട്ടേൽ, സമുദ്ര ലൈബ്രറി ഫോക് ലോർ അക്കാദമി പ്രസിഡന്റ് അജിത് ലാൽ, ശ്രീകണ്ഠൻ നായർ, ഷീലാ മധു, അരവിന്ദ് കണ്ണാശുപത്രി ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ ഡോ. പ്രീതി, ഡോ. വസന്ത്, ഡോ. ലിസി, രജീഷ് ആർ തുടങ്ങിയവർ പ്രസംഗിച്ചു.