സൗജന്യ ആർച്ചറി ക്യാമ്പ് ഉദ്ഘാടനം
1416344
Sunday, April 14, 2024 5:26 AM IST
കൊല്ലം ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും ആയി ചവറ ശങ്കരമംഗലം ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പ് സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ വരും നാളുകളിൽ ഇന്റർനാഷണൽ കായികതാരങ്ങൾ ഈ അക്കാദമിയിൽ നിന്ന് വളർന്ന് വരട്ടെ എന്ന് ആശംസകൾ നേർന്നു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് കിഷോർ , അസിസ്റ്റന്റ് കോച്ച് അഭിരാമി ,സ്കൂൾ പ്രധാന അധ്യാപിക ടി .ഡി .ശോഭ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എസ് ര.ാജേന്ദ്രൻ, വുമൺസ് ഫുട്ബോൾ കോച്ച് സൂരജ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ രണ്ടാമത്തെ ക്യാമ്പ് കൊട്ടാരക്കരയിൽ 18ന് ആരംഭിക്കും. മെയ് 20 വരെ ചൊവ്വ ,വെള്ളി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 11 വരെ ചവറയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക 9809921065.