️എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഉടമ്പടിയാണ് കഥാസ്വാദനം: ബി. മുരളി
1396243
Thursday, February 29, 2024 2:26 AM IST
ചവറ : എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഉടമ്പടിയാണ് കഥാസ്വാദനം എന്ന് ചെറുകഥാകൃത്ത് ബി. മുരളി അഭിപ്രായപെട്ടു.
ചവറ ബിജെഎം ഗവ.കോളജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഥയ്ക്കു ദേശകാലസീമ ഇല്ലെന്നും എല്ലാ മനുഷ്യരുടെയും വിഷയങ്ങൾ ഒന്ന് ആണെന്നും എന്നാൽ അവ സംവേദനം ചെയ്യപ്പെടുന്ന മാർഗമാണ് വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു. കഥകൾക്ക് അനവധി അടരുകൾ ഉണ്ടെന്നും ഓരോ വായനയിലും ഓരോ അടരുകൾ വായനക്കാരനെ തേടിയെത്തും എന്നും കഥയും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണ പരമ്പരയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. ജോളി ബോസ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മിനി ബാബു അധ്യക്ഷയായി. മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി എൻ.പി രാജേന്ദ്രൻ, ഡോ. അബ്ദുല്ലത്തീഫ്, ഡോ. ഗോപകുമാർ, ലക്ഷ്മി സലീം, ലത ശർമ എന്നിവർ പ്രസംഗിച്ചു.