സെന്റ്മേരീസ് സ്കൂളിൽ പരീക്ഷ മാർഗ നിർദേശക കളരി-ദിശ ശ്രദ്ധേയമായി
1396236
Thursday, February 29, 2024 2:26 AM IST
കൊട്ടാരക്കര : പൊതു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ മാർഗ നിർദ്ദേശക കളരി -ദിശ ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഫാ.റോയി ജോർജ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു.
മാവേലിക്കര മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.റെജി മാത്യു വിഷയാവതരണം നടത്തി.ഹെഡ്മാസ്റ്റർ റോയി.കെ.ജോർജ്, റിട്ട. ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി, ഫാ. വിൽസൻ ചരുവിള ,കോശി.കെ.ബാബു, മാത്യു ജോൺ,ജെ.മാത്യുകുട്ടി, സി.എ.സൈമൺ, സെലിൻ മോൾ, ജി.ടി.ജിജി,മറിയാമ്മ ജോർജ്, സുനിത വർഗീസ്, സുമ മാത്യു, ഷോബി ജോർജ്, സാജൻ, ബിന്ദു എന്നിവർ പ്രസംഗിച്ചു