സമരാഗ്നി; സർക്കാർ വിരുദ്ധ ജനരോ ഷയാത്രയായി മാറും: കർഷക കോ ൺഗ്രസ്
1394575
Wednesday, February 21, 2024 11:46 PM IST
കൊല്ലം :കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരഗ്നിയാത്ര അഴിമതിയും ദൂർത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയപിണറായി സർക്കാരിനെതിരെയുള്ള ജനരോഷയാത്രയായി മാറുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ പറഞ്ഞു.
കർഷകർ കടക്കെണിയിലായിക്കത്മഹത്യ ചെയ്യുമ്പോഴും കാട്ടു മൃഗങ്ങൾ നട്ടിലിറങ്ങി കർഷകരെയും മനുഷ്യരെയും കൊന്നൊടുക്കുമ്പോഴും കൈയും കെട്ടി നോക്കി നിൽക്കുന്ന സംസ്ഥാന സർക്കാർ കേളത്തിന് അപമാനമായി മാറുമെന്ന് സമരാഗ്നിയാത്രയുടെ വിജയത്തിനായി കൂടിയകർഷ കോൺഗ്രസ് ജില്ലാനേതൃ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടദ്ദേഹം പറഞ്ഞു.
സമരാഗ്നി യാത്രയെ വരവേൽക്കാൻ കൊല്ലത്തും കൊട്ടാരക്കരയിലുമായി രണ്ടായിരം കർഷകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
സംസ്ഥാനജനറൽസെക്രട്ടറി മുനമ്പത്ത്ഷിഹാബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിര വിള അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ദിനേഷ് മംഗലശേരിൽ, മാരാരിത്തോട്ടം ജനാർദനൻ പിള്ള, വിളക്കുപാറ ഡാനിയൽ, അയത്തിൽ നിസാം, ജില്ലാ ഭാരവാഹികളായ അഡ്വ. ടി. വൈ, നൗഷാദ്, ചവറ മധു, ബിനി അനിൽ, കണ്ടച്ചി യേശുദാസ്, കുണ്ടറ ഗോപകുമാർ, കറുകയിൽസുരേഷ്, വി.കെ. രാജേന്ദ്രൻ, ജോൺസൺ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സുഭാഷ് ബോസ്, ആക്കൽ സുഭാഷ്, ചന്ദ്രൻ പിള്ള, ജയകുമാർ, ജേക്കബ്, സിയാദ് പറവൂർ, ചന്ദ്രബാബു, നേതാക്കളായ വടക്കേവിള അഷ്റഫ്, എന്നിവർ പ്രസംഗിച്ചു .