ന​വ​കേ​ര​ള സ​ദ​സ് പ​ര​മാ​വ​ധി പ്ര​യോ​ ജ​ന​പ്പെ​ടു​ത്ത​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, December 7, 2023 11:52 PM IST
കൊല്ലം :മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ള്‍ ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന ന​വ​കേ​ര​ള​സ​ദ​സ് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ശ്ര​മി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍ .ദേ​വി​ദാ​സ്.

ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള സം​ഘാ​ട​ന​ത്തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹം ന​ല്‍​കി.
നാ​ട്ടി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നൊ​പ്പം ഭാ​വി​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൂ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത.

ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ണ്ഡ​ല​ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട വി​ക​സ​ന​തു​ട​ര്‍​ച്ച​യു​ടെ വി​വ​ര​ങ്ങ​ള്‍ കൂ​ടി​യാ​ണ് ശേ​ഖ​രി​ക്കു​ക.അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും പ​രാ​തി​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്കാ​നു​മാ​ണ് ജ​നം ശ്ര​ദ്ധി​ക്കേ​ണ്ട​ത്.


പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് കു​റ്റ​മ​റ്റ സം​വി​ധാ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ ഒ​രു​ക്കു​ക. ജ​ന​ങ്ങ​ള്‍​ക്ക് വ​ന്നു​പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ക്കും. ഓ​രോ ക​മ്മി​റ്റി​ക​ളും നി​ര്‍​ദി​ഷ്ട ചു​മ​ത​ല​ക​ള്‍ കൃ​ത്യ​ത​യോ​ടെ ന​ട​പ്പി​ലാ​ക്ക​ണം.

സ​ദ​സി​ന്‍റെ പ്രാ​ധാ​ന്യം എ​ല്ലാ​വ​രി​ലേ​ക്കു​മെ​ത്തി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. മി​ക​ച്ച സം​ഘാ​ട​ന​ത്തി​ന് എ​ല്ലാ​ത​ല​ത്തി​ല്‍ നി​ന്നു​മു​ള്ള പി​ന്തു​ണ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. എ ​ഡി എം, ​ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.