മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക്യാന്പ് നടത്തി
Wednesday, November 29, 2023 1:12 AM IST
കൊല്ലം: കു​തി​ര​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​നും പൊ​തു​സ​വാ​രി​ക്കും ആ​രോ​ഗ്യ​സാ​ക്ഷ്യ​പ​ത്രം ക​ര്‍​ശ​ന​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചാ​ണ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും സാ​ക്ഷ്യ​പ​ത്ര​വി​ത​ര​ണ​വും ന​ട​ത്തി​യ​ത്. ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ത്തി​യ പ്ര​ത്യേ​ക ക്യാ​മ്പി​ലൂ​ടെ 40 കു​തി​ര​ക​ള്‍​ക്കാ​ണ് നി​യ​മാ​നു​സൃ​ത സാ​ക്ഷ്യ​പ​ത്രം ല​ഭ്യ​മാ​ക്കി​യ​ത്.

എ​ല്ലാ​വി​ധ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യാ​ണ് ലൈ​സ​ന്‍​സും ന​ല്‍​കി​യ​ത്. ഉ​യ​രം, ഭാ​രം, ശ​രീ​ര​ഘ​ട​ന, നി​റം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി. സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ക്ത​സാ​മ്പി​ളു​ക​ള്‍ അ​യ​ച്ചി​ട്ടു​മു​ണ്ട്.

മൈ​ക്രോ​സ്‌​കോ​പ്പ്, എ​ക്‌​സ്‌​റേ, ടെ​ലി​വെ​റ്റ​റി​ന​റി യൂ​ണി​റ്റ്, മൊ​ബൈ​ല്‍ സ​ര്‍​ജ​റി യൂ​ണി​റ്റ്, ത​ത്സ​മ​യ ര​ക്ത​പ​രി​ശോ​ധ​ന, കു​ള​മ്പു പ​രി​ശോ​ധ​ന, പ​രാ​ദ പ​രി​ശോ​ധ​ന സ്‌​കാ​നി​ങ് എ​ന്നി​വ​യാ​ണ് ന​ട​ത്തി​യ​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള റൈ​ഡു​ക​ള്‍ ന​ട​ത്താ​ന്‍ പാ​ക​ത്തി​ല്‍ സീ​റ്റും ബെ​ല്‍​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കു​തി​ര​ക​ളെ ഉ​ട​മ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​ച്ച​ത്. 12 അം​ഗ മൃ​ഗ​ചി​കി​ത്സ​ക സം​ഘ​മാ​ണ് വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി​യ​ത്.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​.കെ. ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി മേ​ധാ​വി ഡോ ​ഡി ഷൈ​ന്‍​കു​മാ​ര്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​രാ​യ സ​ജ​യ് കു​മാ​ര്‍, ഷീ​ജ, കി​ര​ണ്‍ ബാ​ബു, ഗീ​താ​റാ​ണി, ചി​ഞ്ചു ബോ​സ്, ആ​ര്യ സു​ലോ​ച​ന​ന്‍, സേ​തു ല​ക്ഷ്മി, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ഹാ​സ്, കൃ​ഷ്ണ​കു​മാ​ര്‍, റി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.