കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1338020
Sunday, September 24, 2023 11:13 PM IST
അഞ്ചല്‍: കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കളെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി. ചടയമംഗലം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രി നിലമേൽ മുളയിൽകോണം ഭാഗങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു.
പരിശോധനയിലാണ് മാരക ലഹരിമരുന്നുകളുമായി നിലമേൽ മുളയിൽകോണം തറവാൻകോണം വീട്ടിൽ മുഹമ്മദ് ആൻസർ (28), നിലമേൽ നെട്ടയം കബീർ മനസ്സിലിൽ നബീൽ മുഹമ്മദ് (24) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ കഞ്ചാവും എംഡിഎംഎ കണ്ടെടുത്തത് കൂടാതെ ഇതുകടത്താന് ഉപയോഗിച്ച കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. അൻസാറിനെ മുമ്പും ലഹരി വസ്തുക്കൾ ഉപയോഗിച്ചതിന് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു നിലമേലിലും പരിസരപ്രദേശങ്ങളിലും കാറിൽ കറങ്ങി നടന്ന് കച്ചവടം ചെയ്യുന്നതാണ് ഇവരുടെ രീതി റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷാനവാസ് സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്, ബിൻസാഗർ, ശ്രേയസ്ഉമേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.