വാഹനങ്ങളുടെ കൂട്ടയിടി: പരിക്കേറ്റ ആൾ പോലീസ് തിരയുന്ന പ്രതി
1336350
Sunday, September 17, 2023 11:42 PM IST
ചാത്തന്നൂര്‍ : ദേശീയപാതയില്‍ ശനിയാഴ്ച പകൽ ഉണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയിൽ പരിക്കേറ്റവരിൽ ഒരാൾ പോലീസ് തിരയുന്ന പ്രതി.
ബിയർ കുപ്പി കൊണ്ട് ഒരാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആനാംചാലിൽ ഡിവൈഎഫ്ഐയുടെ കൊടിയും കൊടിമരവും നശിപ്പിച്ച കേസിലും പ്രതിയാണ്.
പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ചാത്തന്നൂർ ആനാംചാൽ സ്വദേശിയായ വിജീഷ് പോലീസ് നിരീക്ഷണത്തിലാണ്.
കാറിലുണ്ടായിരുന്നസഹീർ, മനേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ ചാത്തന്നൂർ ജംഗ്ഷന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം ഉണ്ടായത്.
കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറിനെ മാറികടന്ന് തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിച്ചു. ചാത്തന്നൂർ പോലീസ് അന്വേഷിക്കുന്ന ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ വിജീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.