പത്തുവയസുകാരൻ പനി ബാധിച്ച് മരിച്ചു കൊട്ടാരക്കരപത്തുവയസുകാരൻ പനി ബാധിച്ച് മരിച്ചു
1299452
Friday, June 2, 2023 1:23 AM IST
കൊട്ടാരക്കര: പത്തു വയസുകാരൻ പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെയും പ്രീയയുടെയും മകൻ സഞ്ജയ് (10) ആണ് മരിച്ചത്. രണ്ടു ദിവസമായി പനിയുണ്ടായിരുന്നെങ്കിലും കുട്ടി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല.
ബുധനാഴ്ച രാത്രിയിൽ പനികലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. പുത്തൂർ പോലീസ് അന്വേഷണമാരംഭിച്ചു.ഇന്നലെ സ്കൂളിൽ പോകുന്നതിനു വേണ്ടി പുതുവസ്ത്രങ്ങളും പുസതകങ്ങളും കുടയും ചെരിപ്പുമെല്ലാം വാങ്ങി കരുതിയിരുന്നതാണ്. പത്തു വയസുകാരൻ പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെയും പ്രീയയുടെയും മകൻ സഞ്ജയ് (10) ആണ് മരിച്ചത്. രണ്ടു ദിവസമായി പനിയുണ്ടായിരുന്നെങ്കിലും കുട്ടി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല.
ബുധനാഴ്ച രാത്രിയിൽ പനികലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. പുത്തൂർ പോലീസ് അന്വേഷണമാരംഭിച്ചു.ഇന്നലെ സ്കൂളിൽ പോകുന്നതിനു വേണ്ടി പുതുവസ്ത്രങ്ങളും പുസതകങ്ങളും കുടയും ചെരിപ്പുമെല്ലാം വാങ്ങി കരുതിയിരുന്നതാണ്.