മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​നം പു​ല​ര​ണം: ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ങ്ങ​ൾ നാലിന്
Thursday, June 1, 2023 11:13 PM IST
കൊ​ല്ലം : മ​ണി​പ്പൂ​രി​ൽ ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ക​ലാ​പ​ത്തി​നും ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും അ​റു​തി വ​രു​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന​ന്ത​രീ​ക്ഷം പു​ന​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​ണി​പ്പൂ​രി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​ൽ​സി​എ) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നാ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ഇ​പ്പോ​ൾ തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രെ​യും ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണം എ​ന്നും പ്ര​സി​ഡ​ന്‍റ് ഷെ​റി ജെ ​തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്,വി​ൻ​സി ബൈ​ജു, ജോ​സ​ഫ്കു​ട്ടി, അ​നി​ൽ ജോ​ൺ, ജാ​ക്സ​ൺ നീ​ണ്ട​ക്ക​ര. ല​ക്റ്റീ​ഷ്യ. ജെ ​എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.