പ​ര​വൂ​രി​ൽ സ​മൂ​ഹ വി​വാ​ഹം ഇ​ന്ന്
Saturday, April 1, 2023 11:20 PM IST
പ​ര​വൂ​ർ: പ​ര​വൂ​ർ സ്നേ​ഹ മം​ഗ​ല്യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​മൂ​ഹ വി​വാ​ഹം മീ​ന​ത്തി​ൽ താ​ലി​കെ​ട്ട് ഇ​ന്ന് പു​റ്റിം​ഗ​ൽ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക്ഷേ​ത്ര​ത്തി​ലെ ഓ​പ്പ​ൺ സ്റ്റേ​ജി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ. മൂ​ന്ന് യു​വ​തി - യു​വാ​ക്ക​ളു​ടെ മം​ഗ​ല്യ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12-നും 12-30 ​നും മ​ധ്യേ​യാ​ണ് മു​ഹൂ​ർ​ത്തം.
രാ​വി​ലെ 11 -ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷൈ​ൻ സു​ന്ദ​ർ പ​ടി​പ്പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ പി.​ശ്രീ​ജ, മു​ൻ ചെ​യ​ർ​മാ​ൻ കെ.​പി.​കു​റു​പ്പ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ.​എ​സ്.​സു​ധീ​ർ കു​മാ​ർ, എ​സ്. ശ്രീ​ലാ​ൽ, എ​ൽ.​സി​ന്ധു, ആ​ർ. ഷാ​ജി, ആ​ർ.​ര​ഞ്ജി​ത്ത്, പു​റ്റിം​ഗ​ൽ ദേ​വ​സ്വം സെ​ക്ര​ട്ട​റി പി.​എ​സ്.​ജ​യ​ലാ​ൽ, കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​ജ​യ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വാ​ഹാ​ന​ന്ത​രം വി​വാ​ഹ സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷൈ​ൻ സു​ന്ദ​ർ പ​ടി​പ്പു​ര​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. അ​രു​ൺ ഓ​ർ​ക്കി​ഡ്, ഡി. ​ബൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.