ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ: റൂ​റ​ൽ പോ​ലീ​സ് കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Saturday, April 1, 2023 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ ന​ട​ത്തി.
ഏ​പ്രി​ൽ കൂ​ൾ എ​ന്ന പേ​രി​ൽ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ട​യോ​ട്ടം ന​ട​ന്നു. കൊ​ട്ടാ​ര​ക്ക​ര മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​സ​ന്തോ​ഷ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വ​ർ​ധിച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം പു​ത്ത​ൻ ത​ല​മു​റ​യെ ല​ഹ​രി​യു​ടെ അ​ടി​മ​ക​ളാ​ക്കു​ന്നു.
കു​റ്റ​കൃ​ത്യ​ങ്ങ​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​ദി​നം വ​ർ​ധിക്കു​ന്നു.​ ഇ​തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​നെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ട്ട ഓ​ട്ട​ത്തി​ലൂ​ടെ, സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രെ​യും ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​ൽ നി​ന്നും മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള വ​ലി​യ സ​ന്ദേ​ശ​മാ​ണ് പോ​ലീ​സ് സം​ഘ​ട​ന ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.
കൂ​ട്ട​യോ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സം​ഘ​ട​നാം​ഗ​ങ്ങ​ളും കി​ഴ​ക്കേതെ​രു​വ് സെ​ന്‍റ് മേ​രി​സ് സ്കൂ​ളി​ലെ എ​സ്പിസി കേ​ഡ​റ്റു​ക​ൾ, സ​മൂ​ഹ​ത്തി​ലെ മ​റ്റ് എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക്, കെഎ​സ്​ആ​ർടിസി, പു​ല​മ​ൺ ജം​ഗ്ഷ​ൻ, കോ​ളേ​ജ് ജം​ഗ്ഷ​ൻ വ​ഴി പു​ല​മ​ൺ കെഎ​സ്​ആ​ർ​ടിസി പ്ലാ​സ​യി​ൽ സ​മാ​പി​ച്ച കൂ​ട്ട​യോ​ട്ട​ത്തി​ൽ ജി​ല്ലാ സ്പെ​ഷൽ ബ്രാ​ഞ്ച് ഡിവൈഎ​സ്പി, എ​സ്.​വി​ദ്യാ​ധ​ര​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച്ഓ ​വി എ​സ് പ്ര​ശാ​ന്ത്, ച​ട​യ​മം​ഗ​ലം എ​സ് എ​ച്ച് ഓ ​സു​നി​ൽ.​ജി, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ജോ​ൺ​സ​ൻ തു​ട​ങ്ങി 150 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ട​ന അം​ഗ​ങ്ങ​ളും കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു. കെപിഒഎ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജേ​ഷ്, സെ​ക്ര​ട്ട​റി സാ​ജു.​ആ​ർ. എ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​ക്സ​ൺ ചാ​ൾ​സ്, ട്ര​ഷ​റ​ർ ആ​ർ.​രാ​ജീ​വ​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​സ്.​ന​ജീം തു​ട​ങ്ങി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ബി​ജു.​വി. പി, ​എ​സ്. ദീ​പു, ബി​ജു എ.​പി, എ.​ഷാ​ജ​ഹാ​ൻ, ശ്രീ​കു​മാ​ർ.​ജി, കൃ​ഷ്ണ​കു​മാ​ർ.​പി, ആ​ർ.​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.