ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ന് മു​ന്നി​ൽ യുഡിഎ​ഫ് പ്ര​തി​ഷേ​ധി​ച്ചു
Saturday, April 1, 2023 11:00 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് ഭ​ര​ണ സ​മിതി അം​ഗ​ങ്ങ​ൾ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി.​
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം ന​ൽ​കാ​തെ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.
മൂ​ന്നാ​മ​ത്തെ പ്ലാ​ൻ ഫ​ണ്ട്‌ തു​ക പോ​ലും ഗ​ഡു​ക്ക​ളാ​യാ​ണ് ന​ൽ​കി​യ​ത് എ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ല ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.സാ​ജ​ൻ, ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ ജോ​ൺ​സ​ൻ, പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഷാ​ജി ലൂ​ക്കോ​സ്, രേ​ഖ ച​ന്ദ്ര​ൻ, ദീ​പ്തി സു​രേ​ഷ്, ഡൈ​നീ​ഷ്യ റോ​യി​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.