പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കും:​ മ​ന്ത്രി
Friday, March 31, 2023 11:20 PM IST
കൊ​ല്ലം: പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ മെ​ന്‍​സ്ട്ര​ല്‍ ക​പ്പി​ന്‍റെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി. ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കേ​ര​ള ഫീ​ഡ്‌​സ് ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യാ​യ "സു​ര​ക്ഷി​ത്'​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ആ​രോ​ഗ്യ ശു​ചി​ത്വ​ബോ​ധ​വ​ത്ക്ക​ര​ണ​വും മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് സാ​നി​റ്റ​റി​ക​ളു​ടെ ബ​ദ​ലാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സി​ലി​ക്ക​ന്‍ കൊ​ണ്ട് നി​ര്‍​മി​ക്കു​ന്ന​വ ആ​റു മു​ത​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ വ​രെ സം​ര​ക്ഷ​ണം ന​ല്‍​കും. നാ​പ്കി​നു​ക​ള്‍ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ആ​ശ​ങ്ക​യും ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാം. 13 മു​ത​ല്‍ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍ മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​ദ്യാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. കേ​ര​ള ഫീ​ഡ്സിന്‍റെ 2021-2022 സി ​എ​സ് ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ച്ച് എ​ല്‍ എ​ല്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്സ് ലി​മി​റ്റ​ഡ് ഡോ ​കൃ​ഷ്ണ മെ​ന്‍​സ്ട്ര​ല്‍ ക​പ്പി​ന്‍റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ക​രു​കോ​ണ്‍, വ​യ​ല, ച​ട​യ​മം​ഗ​ലം, കു​മ്മി​ള്‍, ചി​ത​റ, ക​ട​യ്ക്ക​ല്‍, തേ​വ​ന്നൂ​ര്‍ എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്രി​ന്‍​സി​പ്പ​ലും ഹെ​ഡ്മാ​സ്റ്റ​റും മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് മ​ന്ത്രി​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ ​ന​ജീ​ബ​ത്ത്, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ധി​ന്‍ ക​ട​യ്ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കേ​ര​ള ഫീ​ഡ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ ​ബി ശ്രീ​കു​മാ​ര്‍, പു​ന​ലൂ​ര്‍ ഡി​ഇഒ ​എം ജെ ​റ​സീ​ന, സ്‌​കൂ​ള്‍ പി​ടിഎ ​പ്ര​സി​ഡ​ന്‍റ് റ്റി ​ആ​ര്‍ ത​ങ്ക​രാ​ജ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ‍ എ ​ന​ജീം, ഹെ​ഡ്മാ​സ്റ്റ​ര്‍ വി​ജ​യ​കു​മാ​ര്‍, ബ്ലോ​ക്ക്- ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.