ക​ഠി​ന ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി ത​ണ്ണീ​ർ പ​ന്ത​ൽ
Thursday, March 30, 2023 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര : ക​ഠി​ന ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മേ​കി സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ത​ണ്ണീ​ർ പ​ന്ത​ൽ .

കെ​എ​സ്എ​ഫ്ഇ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​നും ചേ​ർ​ന്നാ​ണ് കാ​ൽ​ന​ട, വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജ്യൂ​സ്, നാ​ര​ങ്ങാ​വെ​ള്ളം, മോ​ര്, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ലെ കെ​എ​സ്എ​ഫ്ഇ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി സി ​മു​കേ​ഷ് ത​ണ്ണീ​ർ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ രാ​ജേ​ഷ്, ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് ര​ഘു, ട്ര​ഷ​റ​ർ അ​നീ​ഷ് രാ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ര​തീ​ഷ് ത​മ്പി, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ ​ബി അ​ജീ​ഷ്, സൂ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.