റി​യാ​ദി​ൽ കാ​റി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Thursday, March 30, 2023 2:36 AM IST
കൊ​ല്ലം: വ​ഴി​യി​ൽ കേ​ടാ​യ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളി കാ​റി​ടി​ച്ച് മ​രി​ച്ചു. റി​യാ​ദ് എ​ക്സി​റ്റ് 18ൽ ​ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം നി​യാ​സ് മ​ൻ​സി​ലി​ൽ സു​ലൈ​മാ​ൻ കു​ഞ്ഞ് (61) ആ​ണ് മ​രി​ച്ച​ത്.

ട്രാ​ൻ​സ്പോ​ർ​ട്ടിം​ഗ് ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം കോ​ൾ​ഡ് സ്റ്റോ​റേ​ജ് സൗ​ക​ര്യ​മു​ള്ള മി​നി​ട്ര​ക്കാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ൾ എ​ന്തോ ത​ക​രാ​ർ സം​ഭ​വി​ച്ച് വാ​ഹ​നം വ​ഴി​യി​ൽ​നി​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​ൻ പു​റ​ത്തി​റ​ങ്ങി വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. പി​ന്നീ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ശു​മൈ​സി കിം​ഗ് സ​ഊ​ദ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.