വി​ക​സ​ന സെ​മി​നാ​ര്‍ സംഘടിപ്പിച്ചു
Sunday, March 26, 2023 11:32 PM IST
കൊല്ലം: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023-2024 സാ​മ്പ​ത്തി​ക വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ക​ര​ട് രേ​ഖ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​ക്കാ​യി 80 ല​ക്ഷം രൂ​പ​യും ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഴ​യ മ​ന്ദി​രം ച​രി​ത്ര -സാം​സ്‌​കാ​രി​ക- കാ​ര്‍​ഷി​ക മ്യൂ​സി​യ​മാ​യി മാ​റ്റും. തൊ​ഴി​ല്‍​മേ​ള, പോ​ഷ​ക​ശ്രീ, തൃ​ണ​കം, എ ​ബി സി ​പ്രോ​ഗ്രാം, ജെ​ന്‍​ഡ​ര്‍ ബ​ജ​റ്റി​ങ്, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് വീ​ടി​നോ​ട് ചേ​ര്‍​ന്ന് ക​ട​മു​റി, ആ​യു​ഷ് ഗ്രാ​മം, വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് വാ​ങ്ങ​ല്‍, കേ​ര​ഗ്രാ​മം, കാ​ന്‍​സ​ര്‍ ഡി​റ്റ​ക്ഷ​ന്‍ ക്യാ​മ്പ് തു​ട​ങ്ങി​യ നൂ​ത​ന പ​ദ്ധ​തി​ക​ളും രൂ​പീ​ക​രി​ച്ചു. ജ​ല​സം​ര​ക്ഷ​ണം, ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്നി​വ​യ്ക്കും ഊ​ന്ന​ല്‍ ന​ല്‍​കും.
വി​ക​സ​ന സെ​മി​നാ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​കെ ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സ​രി​ത പ്ര​താ​പ് അ​ധ്യ​ക്ഷ​യാ​യി. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ പി ​വി സ​ത്യ​ന്‍ പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ ഹ​രീ​ഷ്, പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി അ​മ്മ, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ദ​സ്ത​ക്കീ​ര്‍, എ​സ് ശ​കു​ന്ത​ള, ബിഡിഒ ​ശം​ഭു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.