സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ത്യാ​ധു​നി​ക സ​പ്ലൈ​കോ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കും: ജി.​ആ​ര്‍ അ​നി​ല്‍
Sunday, March 26, 2023 11:32 PM IST
കൊല്ലം: വി​ല നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ത്യാ​ധു​നി​ക സ​പ്ലൈ​കോ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി ​ആ​ര്‍ അ​നി​ല്‍ പ​റ​ഞ്ഞു. പു​ത്തൂ​ര്‍ സ​പ്ലൈ​ക്കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​വി​പ​ണി​യി​ലെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ലാ​ണ് സ​പ്ലൈ​ക്കോ​യു​ടെ​ത്. സ​പ്ലൈ​കോ ഉ​ത്പന്ന​ങ്ങ​ള്‍​ക്ക് പു​റ​മെ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഉ​ത്പന്ന​ങ്ങ​ളും വി​ല​കു​റ​ച്ച് സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യും. 2000 കോ​ടി രൂ​പ​യാ​ണ് വി​ല ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ജ​നു​വ​രി 31 വ​രെ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം പൂ​ര്‍​ണ​മാ​യും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​യെ​ന്നും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ പ​ണം കാ​ല​താ​മ​സം കൂ​ടാ​തെ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ര്‍​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് സ​പ്ലൈ​കോ​യെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ല​ക്ക​യ​റ്റം കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം. ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ അ​രി​യു​ള്‍​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ സ​പ്ലൈ​കോ, മാ​വേ​ലി സ്റ്റോ​ര്‍ തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത മി​ക​ച്ച പൊ​തു വി​ത​ര​ണ സ​മ്പ്ര​ദാ​യ​മാ​ണ് കേ​ര​ള​ത്തി​ന്‍റേതെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം ​പി, സ​പ്ലൈ​കോ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ ​അ​ഭി​ലാ​ഷ്, നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​കെ ജ്യോ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി ​സു​മ ലാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​ലീ​ലാ​മ്മ, സ​പ്ലൈ​കോ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ജ​ല​ജ ജി ​എ​സ് റാ​ണി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ് ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.