മ​യ്യ​നാ​ട് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, March 23, 2023 11:06 PM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ര്‍​നി​ര്‍​മി​ച്ച മ​യ്യ​നാ​ട് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇന്ന് വൈ​കുന്നേരം 3.30 ന് മ​ന്ത്രി കെ ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും.
എം. ​നൗ​ഷാ​ദ് എംഎ​ല്‍എ ​അ​ധ്യ​ക്ഷ​നാ​കും. എ​ന്‍.കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​കെ ഗോ​പ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​യ​ശോ​ദ, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ ​ഷാ​ഹി​ദ, ജി​ല്ലാ ക​ളക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍, സ​ബ് ക​ളക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, എ ​ഡി എം ​ആ​ര്‍ ബീ​നാ​റാ​ണി, ത​ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ടേ​ക്ക് എ ​ബ്രെ​ക്ക് കെ​ട്ടി​ടം
ഉ​ദ്ഘാ​ട​നം ഇ​ന്ന്

കൊ​ല്ലം: മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പറേ​ഷ​ന്‍ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ടം ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് മേ​യ​ര്‍ പ്ര​സ​ന്നാ ഏ​ണ​സ്റ്റ് നി​ര്‍​വ​ഹി​ക്കും.
96 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് 2425 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ണ​ത്തി​ല്‍ നി​ര്‍​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ല്‍ എ ​സി , നോ​ണ്‍ എ ​സി കി​ട​പ്പ് മു​റി​ക​ളും, ക​ഫ്റ്റീ​രി​യ​യും 10 യൂ​റി​ന​ലു​ക​ളും എ​ട്ട് ടോ​യ്‌​ല​റ്റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​വും. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.