പോ​ലീ​സി​ന് ചൈ​ൽ​ഡ് ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കി
Thursday, March 23, 2023 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ജി​ല്ലാ ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ മേ​ഖ​ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും നി​യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
ഡി ​സി ബി - ​ഡി​വൈ​എ​സ്പി എം.എം. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സ​ബ് ജ​ഡ്ജ് അ​ഞ്ചു മീ​ര ബി​ർ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​നി​ൽ വെ​ള്ളി​മ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം ​മോ​ഹ​ൻ​രാ​ജ്, മു​ൻ സി ​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ കെ ​പി സ​ജി​നാ​ഥ് , ചൈ​ൽ​ഡു ലൈ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എ​ബ്ര​ഹാം. സി, ​സൈ​ക്കോ​ള​ജി​സ്റ്റ് ജോ​ൺ​സ് ലൂ​ക്കോ​സ്, എ​സ്. ഐ ​വാ​സു​ദേ​വ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തേ​വ​ല​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ്
സ്മാ​ർ​ട്ടാ​കു​ന്നു

തേ​വ​ല​ക്ക​ര : ച​വ​റ തേ​വ​ല​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ടാ​കു​ന്നു. ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​മ​ന്ത്രി കെ ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.
തേ​വ​ല​ക്ക​ര കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 42 ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ ചെ​ല​വി​ട്ട് റീ ​ബി​ൽ​ഡ് കേ​ര​ള പ്ലാ​ൻ സ്കീം 2020, 2021 ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഫ്ര​ണ്ട് ഓ​ഫീ​സ്, മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 61455 ഭൂ​ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ര​ണ്ട് സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ര​ണ്ട് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രാ​ണ് ഇ​വി​ടെ സേ​വ​നം ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ ഓ​ൺ​ലൈ​നി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ 20976 ആ​ണ്. നേ​രി​ട്ട് എ​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ 23000 അ​പേ​ക്ഷ​ക​ളാ​ണ് വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി ഇ​വി​ടെ ല​ഭി​ച്ച​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​ത് ഇ​വി​ടെ​യാ​ണ്.