ബസ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Tuesday, March 21, 2023 10:55 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ആ​ല​പ്പാ​ട്, ആ​റാ​ട്ടു​പു​ഴ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് എ​റ​ണാ​കു​ളം മെ​ട്രോ സി​റ്റി​യി​ലേ​ക്ക് കെ ​എ​സ് ആ​ർ ടി ​സി യു​ടെ പു​തി​യ സ​ർ​വീ​സി​ന് തു​ട​ക്ക​മാ​യി.
എ​റ​ണാ​കു​ള​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന​വ​ർ​ക്കു​ൾ​പ്പ​ടെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് വ​ലി​യ​ഴി​ക്ക​ൽ പാ​ലം വ​ഴി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​ക്കും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡി​വൈ​എ​ഫ്ഐ നേ​രത്തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. കാ​യം​കു​ളം എം ​എ​ൽ എ ​യു പ്ര​തി​ഭ​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യമാ​യി​രി​ക്കു​ന്ന​ത്.
കാ​യം​കു​ളം - ക​രു​നാ​ഗ​പ്പ​ള്ളി - ചെ​റി​യ​ഴീ​ക്ക​ൽ - അ​ഴീ​ക്ക​ൽ - കൊ​ച്ചീ​ടെ​ജെ​ട്ടി - ആ​റാ​ട്ടു​പ്പു​ഴ - തൃ​ക്കു​ന്ന​പ്പു​ഴ - തോ​ട്ട​പ്പ​ള്ളി - വൈ​റ്റി​ല - അ​മൃത മെ​ഡി​ക്ക​ൽ കോ​ളേ​ജ് വ​ഴി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ലേ​ക്കാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക.41 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന തീ​ര​ദേ​ശ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ക​ട​ന്നു പോ​കു​ക.
രാ​വി​ലെ 5.50 ന് ​കാ​യം​കു​ള​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ക​രു​നാ​ഗ​പ്പ​ള്ളി വ​ഴി ചെ​റി​യ​ഴീ​ക്ക​ൽ, തീ​ര​ദേ​ശം, തോ​ട്ട​പ്പ​ള്ളി, വൈ​റ്റി​ല, അ​മ്യ​ത മെ​ഡി​ക്ക​ൽ കോ​ളേ​ജ് വ​ഴി 10.30 ന് ​ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ എ​ത്തു​ക​യും വൈ​കു​ന്നേ​രം 3.40 ന് ​ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ നി​ന്നും അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ളേ​ജ്, വൈ​റ്റി​ല,തോ​ട്ട​പ്പ​ള്ളി, തീ​ര​ദേ​ശം വ​ഴി, ചെ​റി​യ​ഴീ​ക്ക​ൽ, ക​രു​നാ​ഗ​പ്പ​ള്ളി വ​ഴി 8.20 ന് ​കാ​യം​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലു​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത