കൊ​ല്ലം കോ​ര്‍​ട്ട് കോം​പ്ല​ക്‌​സ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി കെ.​എ​ന്‍.ബാ​ല​ഗോ​പാ​ല്‍
Sunday, March 19, 2023 11:26 PM IST
കൊ​ല്ലം: കോർട്ട് കോം​പ്ല​ക്‌​സി​ന്‍റെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. കോ​ര്‍​ട്ട് കോം​പ്ല​ക്‌​സ് നി​ര്‍​മാ​ണ പ്ര​ഖ്യാ​പ​ന​വും മാ​തൃ​ക അ​നാ​ച്ഛാ​ദ​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക സ​മ​യ​ബ​ന്ധി​ത​മാ​യി അ​നു​വ​ദി​ക്കും. ടെ​ന്‍​ഡ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മം വേ​ഗ​ത്തി​ലാ​ക്കും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 1,56000 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് കെ​ട്ടി​ടം ഒ​രു​ങ്ങു​ന്ന​ത്. നാ​ല് നി​ല​ക​ളി​ലാ​യി 22 കോ​ട​തി​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക.
ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​ത്തി​ന് ക്ര​ഷ് അ​ട​ക്കം സ​ജ്ജ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. ഹ​രി​ത കെ​ട്ടി​ട​ത്തി​ന് സ​മാ​ന​മാ​ണ് കോ​ര്‍​ട്ട് കോം​പ്ല​ക്‌​സ് രൂ​പ​ക​ല്‍​പ്പ​ന. ഇ​വി​ടേ​ക്കു​ള്ള വ​ഴി പ്ര​ശ്‌​ന​വും ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കും. എ​ന്‍ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​സ്താ​ഖ് ഓ​ണ്‍​ലൈ​നാ​യി കെ​ട്ടി​ട സ​മു​ച്ച​യ മാ​തൃ​ക അ​നാ​ച്ഛാ​ദ​നം ന​ട​ത്തി. അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സൗ​ക​ര്യ​പ്ര​ദ​വും അ​നു​കൂ​ല​വു​മാ​യ അ​ന്ത​രീ​ക്ഷം ഇ​തു​വ​ഴി പ്ര​ദാ​നം ചെ​യ്യു​മെ​ന്ന് മന്ത്രി പ​റ​ഞ്ഞു.
പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് എം ​പി സ്‌​നേ​ഹ​ല​ത അ​ധ്യ​ക്ഷ​യാ​യി. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, എം ​മു​കേ​ഷ് എം ​എ​ല്‍ എ ​എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് എ​ഫ് മി​നി​മോ​ള്‍, മു​ന്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ, കൗ​ണ്‍​സി​ല​ര്‍ ജി ​ആ​ര്‍ മി​നി​മോ​ള്‍, ബാ​ര്‍ അ​സോ​. പ്ര​സി​ഡ​ന്‍റ് ഓ​ച്ചി​റ എ​ന്‍ അ​നി​ല്‍​കു​മാ​ര്‍, സെ​ക്ര​ട്ട​റി എ ​കെ മ​നോ​ജ്, ബാ​ര്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് കേ​ര​ള അം​ഗ​ങ്ങ​ളാ​യ ഇ ​ഷാ​ന​വാ​സ് ഖാ​ന്‍, പി ​സ​ജീ​വ് ബാ​ബു, സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ ആ​ന്‍​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ര്‍ സേ​തു​നാ​ഥ​ന്‍ പി​ള്ള, കെ​എസി​എ യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് എ​സ് രാ​ധാ​കൃ​ഷ്ണ​ന്‍, ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.