അ​ന്പ​തി​ന്‍റെ നി​റ​വി​ല്‍ എ​സ്എ​സ്എ​ഫ്: പ​താ​ക​യു​യ​ര്‍​ത്ത​ല്‍ ശ്ര​ദ്ധേ​യ​മാ​യി
Sunday, March 19, 2023 11:07 PM IST
പ​ന്മ​ന : എ​സ്എ​സ്എ​ഫ് ഗോ​ള്‍​ഡ​ന്‍ ഫി​ഫ്റ്റി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ 2013 വ​രെ​യു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ ഒ​രു​മി​ച്ചെ​ത്തി അ​ന്‍​പ​ത് പ​താ​ക​ക​ള്‍ വാ​നി​ലേ​ക്കു​യ​ര്‍​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. ച​വ​റ പ​ന്മ​ന ചാ​മ്പ​ക്ക​ട​വ് പാ​ല​ത്തി​ലാ​ണ് എ​സ് എ​സ് എ​ഫ് ച​വ​റ ഡി​വി​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സി​റാ​ജു​ദീ​ന്‍ അ​ഹ്സ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ന്‍ പൂ​വ​ഞ്ചേ​രി​ല്‍, സെ​ക്ര​ട്ട​റി​മാ​രാ​യ അ​സ്ഹ​ര്‍ കൊ​ട്ടു​കാ​ട്, ഗു​ല്‍​സാ​ര്‍ പ​ന്മ​ന, ബ​ദ​റു​ദീ​ന്‍ തേ​വ​ല​ക്ക​ര, എ​സ് വൈ ​എ​സ് സോ​ണ്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ര്‍​ഷാ​ദ് വ​ട​ക്കും​ത​ല, ഷി​ഹാ​ബ് കു​റ്റി​വ​ട്ടം, എ​സ്എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി റാ​ഷി​ദ് കൊ​ട്ടു​കാ​ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സു​ലൈ​മാ​ന്‍ കൊ​ട്ടു​കാ​ട്, നാ​ദ​ര്‍​ഷ മു​കു​ന്ദ​പു​രം, ശാ​ഫി ഫാ​ളി​ലി, ഷെ​ഹി​ന്‍​ഷാ ജൗ​ഹ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മു​ന്‍​കാ​ല ഭാ​ര​വാ​ഹി​ക​ള്‍ പ​താ​ക​യു​യ​ര്‍​ത്തി​യ ശേ​ഷം വി​ദ്യാ​ര്‍​ഥി റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ച​ത്. വി​വി​ധ ത​ല​മു​റ​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​മി​ച്ചെ​ത്തി​യ​ത് ആ​വേ​ശ​ക​ര​മാ​യി. എ​സ് എ​സ് എ​ഫ് ഗോ​ള്‍​ഡ​ന്‍ ഫി​ഫ്റ്റി സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​പ്രി​ല്‍ 29ന് ​ക​ണ്ണൂ​രി​ലും ദേ​ശീ​യ സ​മ്മേ​ള​നം ന​വം​ബ​ര്‍ 24, 25, 26 തീ​യ​തി​ക​ളി​ല്‍ മും​ബൈ​യി​ലും ന​ട​ക്കും.