പു​ന​ലൂ​രി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Wednesday, February 8, 2023 11:14 PM IST
പു​ന​ലൂ​ർ: കോ​ർ​ട്ട്ഫീ​സ് വ​ർ​ധന ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് പു​ന​ലൂ​ർ- പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​രി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ. ടി. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ ഡിസി സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ച​ൽ പ്ര​സ​ന്ന​കു​മാ​ർ, ജെ​റോം,ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
അ​ഭി​ഭാ​ഷ​ക​രു​ടെ ക്ഷേ​മ​നി​ധി 20 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ക. ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്ക് സ്റ്റൈ​പെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ ഉ​ന്ന​യി​ച്ചു. ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ തു​ട​ർ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

ഡോ. ​എം എ​സ് മൗ​ല​വി​
അ​നു​സ്മ​ര​ണ യോ​ഗം

കൊല്ലം: ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും, മു​ൻ സം​സ്ഥാ​ന അ​റ​ബി​ക് സ്പെ​ഷൽ ഓ​ഫീ​സ​റും ആ​യി​രു​ന്ന ഡോ. ​എം എ​സ് മൗ​ല​വി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ യോ​ഗം ക​ട​യ്ക്ക​ൽ എം ​എ​സ് എം ​അ​റ​ബി​ക് കോ​ളേ​ജി​ൽ നടത്തി.
ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നും മ​ത​സൗ​ഹാ​ർ​ദത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട മ​ഹ​ത് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു എം. ​എ​സ് എ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. എം ​എ​സ് എം ​എ​ജു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ ഡോ. ​എം എ​സ് മൗ​ല​വി സ്മാ​ര​ക​പു​ര​സ്കാ​രം കെ​എഎംഎ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​ത​മീ​മു​ദീ​ന് മൗ​ല​വി സ​മ​ർ​പ്പി​ച്ചു.

എ​സ് പി ​സോ​മ​ന്‍ ച​ര​മ​വാ​ര്‍​ഷി​കം

കൊ​ല്ലം: എ​സ്‌​പി സോ​മ​ന്‍ ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ആ​റി​ന് മു​ണ്ട​യ്ക്ക​ല്‍ ഉ​ദ​യ​മാ​ര്‍​ത്താ​ണ്ഡ​പു​രം എ​സ്എ​ന്‍​ഡി​പി ശാ​ഖ ഹാ​ളി​ല്‍ അ​നു​സ്മ​ര​ണ യോ​ഗ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ക്കും. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍ നി​ര്‍​വ​ഹി​ക്കും. സ​ജീ​വ് സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യും. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം​എ​ച്ച് ഷാ​രി​യ​ര്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗീ​താ കൃ​ഷ്ണ​ന്‍, ആ​ര്‍​എ​സ്‌​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍ നൗ​ഷാ​ദ്, സി​പി​ഐ മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി വി​നി​ത വി​ന്‍​സ​ന്‍റ്, ടി ​വി ടെ​റ​ന്‍​സ്, പി ​ര​ഘു​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ക്കും.