ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് തൊ​ഴി​ൽ ധ​ന​സ​ഹാ​യം കൈ​മാ​റി
Tuesday, February 7, 2023 11:18 PM IST
ചാ​ത്ത​ന്നൂ​ർ: ട്രാ​ൻ​സ്‌​ജെ​ൻ​ഡേ​ഴ്സി​ന് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ പ​ദ്ധ​തി​യു​മാ​യി മാ​ർ​ത്തോ​മ സ​ഭ. സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ല്കി​യ ന​വോ​ദ​യ എ​ന്ന സം​ഘ​ട​ന​യാ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ൻ​സ് ജെ​ൻ​ഡേ​ഴ്സി​ന് സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​വ​സ​ര​വും മൂ​ല​ധ​ന​വും ക​ണ്ടെ​ത്തി ന​ല്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​രി​പ്പ​ള്ളി ടൗ​ൺ റോ​ട്ട​റി ക്ല​ബ് പ്രേം ​എ​ന്ന ട്രാ​ൻ​സ് ജെ​ൻ​ഡ​റി​ന് സ്വ​യം തൊ​ഴി​ൽ​ക​ണ്ടെ​ത്താ​ൻ ധ​ന​സ​ഹാ​യം ന​ല്കി. ചാ​ത്ത​ന്നൂ​ർ കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യ്ക്ക് സ​മീ​പം ബ്യൂ​ട്ടി​പാ​ർ​ല​ർ ആ​രം​ഭി​ക്കാ​നാ​ണ് സ​ഹാ​യ ധ​നം ന​ല്കി​യ​ത്.
പാ​രി​പ്പ​ള്ളി ടൗ​ൺ റോ​ട്ട​റി​ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ജെ ​സി ഐ ​ചാ​ത്ത​ന്നൂ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, മാ​ർ​ത്തോ​മ​സെ​ന്‍റ​ർ യു​വ​ജ​ന സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഫാ. ​ലി​ജോ സി.​ജോ​സ​ഫി​ന് ഇ​തി​നു​ള്ള തു​ക കൈ​മാ​റി. അ​ടു​ത​ല ജ​യ​പ്ര​കാ​ശ്, ക​ബീ​ർ പാ​രി​പ്പ​ള്ളി, ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.