സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും നടത്തി
Tuesday, February 7, 2023 11:18 PM IST
കൊ​ല്ലം: കേ​ര​ള​ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ത്ത​ൻ ന​ട ന​ഗ​ർ- 214 -ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും പ​ച്ച​ക്ക​റി തൈ, ​ഔ​ഷ​ധ തൈ, ​വി​ത്ത് വി​ത​ര​ണ​വും ന​ട​ത്തി.
കേ​ര​ള മ​നു​ഷ്യാ വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ അ​ൻ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തെ​ക്കേ​വി​ള ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ റ്റി ​പി അ​ഭി​മ​ന്യു നി​ർ​വ​ഹി​ച്ചു.
ഇ​ന്ത്യ​യി​ൽ ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ൾ​ക്കു​നാ​ൾ ന​ട​ത്തു​ന്ന​ മ​റ്റൊ​രു സം​ഘ​ട​ന വേ​റെ കാ​ണി​ല്ലെ​ന്നും അ​ഭി​മ​ന്യു അ​ഭി​പ്രാ​യ​പെ​ട്ടു.
സ​മി​തി​യു​ടെ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി​യും ലാ​ലാ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റർ ഉ​ട​മ​യു​മാ​യ ഡോ.വി​നോ​ദ് ലാ​ൽ തൈ​ക​ളു​ടേ​യും വി​ത്തുക​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ജ​യി​ൽ ഡി ​ഐ ജി ​യു​മാ​യ ബി ​പ്ര​ദീ​പ്‌ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എൻഎച്ച്എം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ഡി.ശാ​ലി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പിആർഒ ജി. ​ശ​ങ്ക​ർ, സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ​ന്ന​ത് ഗോ​മ​സ്, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കി​ഷോ​ർ രാ​മാ​നു​ജ​ൻ, ത​ങ്ക​മ​ണി ബെ​ല്ലാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.