ഏ​രൂ​രും നെ​ട്ട​യ​ത്തും സ്കൂ​ളു​ക​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ ആ​ക്ര​മ​ണം
Tuesday, February 7, 2023 11:18 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലും നെ​ട്ട​യം ഹൈ​സ്കൂ​ളി​ലും സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മൂ​ന്നു ക്ലാ​സ് മു​റി​ക​ളു​ടെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു.
രാ​വി​ലെ സ്കൂ​ളി​ല്‍ എ​ത്തി​യ അ​ധി​കൃ​ത​ര്‍ ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന സ്കൂ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ കാ​ട്ടു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ത പ​റ​ഞ്ഞു.
നെ​ട്ട​യം ഹൈ​സ്കൂ​ളി​ന്‍റെ കോ​മ്പൗ​ണ്ടി​ന്‍റെ ഉ​ള്ളി​ല്‍ ക​ട​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ സ്റ്റേ​ജി​ല്‍ ഇ​രു​ന്നു മ​ദ്യ​പി​ച്ചു. പി​ന്നീ​ട് മ​ദ്യ കു​പ്പി​ക​ളും ആ​ഹാ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു. രാ​വി​ലെ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ്കൂ​ള്‍ പി​ടി​എ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ, പി​ടി​എ അം​ഗം അ​ഭി​ലാ​ഷ് എ​സ്എം​സി അം​ഗം സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.