പ​ഞ്ചാ​യ​ത്ത് റോ​ഡ്‌ കൈ​യേ​റി മ​തി​ല്‍ കെ​ട്ടി​യ​താ​യി പ​രാ​തി
Tuesday, February 7, 2023 11:18 PM IST
അ​ഞ്ച​ല്‍ : പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈ​യേ​റി മ​തി​ല്‍ കെ​ട്ടി​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​യം റോ​ഡി​ല്‍ തെ​ക്കേ​വ​യ​ല്‍ ഭാ​ഗ​ത്താ​ണ് മ​തി​ൽ കെ​ട്ടി​യ​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ്ര​ദേ​ശ​ത്തെ ഒ​രാ​ള്‍ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്‍​ക്കെ​ട്ട് വീ​തി കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി കെ​ട്ടു​ന്ന​ത് മൂ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഈ ​ഭാ​ഗ​ത്ത് കൂ​ടി പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും തു​ട​ര്‍​ന്നു​ള്ള റോ​ഡി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​ത് ത​ട​സ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും വീ​ണ്ടും നി​ര്‍​മാ​ണം തു​ട​ര്‍​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വാ​ര്‍​ഡ്‌ അം​ഗം രാ​ജി അ​ട​ക്കം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മ​തി​ല്‍ കെ​ട്ടി​ല്‍ നി​യ​മ​ലം​ഘ​നം ഉ​ണ്ടെ​ന്നു ത​ന്നെ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍ ത​നി​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​നു​കൂ​ല്യ​മാ​യി ല​ഭി​ച്ച വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മ​തി​ല്‍ കെ​ട്ടി​യ​തെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ എ​ത്തി എ​ങ്കി​ലും രേ​ഖാ​മൂ​ലം ത​ങ്ങ​ളോ​ടു നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഉ​ട​മ പ​റ​യു​ന്നു.

എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സ്ഥ​ല​ത്ത് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്ന് കാ​ണി​ച്ചു ഉ​ട​മ​യ്ക്ക് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.