വി.​സാം​ബ​ശി​വ​ൻ സ്മാ​ര​കം: വാ​ർ​ഷി​കാ​ഘോ​ഷം പ​ത്തി​ന്
Tuesday, February 7, 2023 11:16 PM IST
കൊ​ല്ലം: വി.​സാം​ബ​ശി​വ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ച​വ​റ തെ​ക്കും​ഭാ​ഗ​ത്തെ സാം​ബ​ശി​വ​ൻ സ്മാ​ര​ക​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം സ്മാ​ര​ക​ത്തി​ലെ ഒ​ഥ​ല്ലോ ഹാ​ളി​ൽ പ​ത്തി​ന് ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് എ​ൻ. ര​തീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ഥാ​പ്ര​സം​ഗ ശ​താ​ബ്ദി ലോ​ഗോ പ്ര​കാ​ശ​ന​വും സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും.
വി.​സാം​ബ​ശി​വ​ൻ സ്മാ​ര​ക വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണം ഡോ.​സു​ജ സൂ​സ​ൻ ജോ​ർ​ജ് ന​ട​ത്തും. ക​ഥാ​പ്ര​സം​ഗ ശ​താ​ബ്ദി​ഗീ​തം വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ പ്ര​കാ​ശ​നം ചെ​യ്യും. സ​മ്പ​ത്ത് വി.​സാം​ബ​ശി​വ​ൻ കാ​വ്യ​ക​ഥാ ശി​ൽ​പ്പ​വും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ അ​റി​യി​ച്ചു.

"സ​മ​ര​പ​ഥ​ങ്ങ​ളി​ലൂ​ടെ' പ്ര​കാ​ശ​നം 10ന്

​കൊ​ല്ലം: റി​ട്ട. അ​ധ്യ​ാപ​ക​നും അ​ധ്യാ​പ​ക-പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​വു​മാ​യി​രു​ന്ന പി ​ഇ​സ​ഡോ​റി​ന്‍റെ ആ​ത്മ​ക​ഥ ‘സ​മ​ര​പ​ഥ​ങ്ങ​ളി​ലൂ​ടെ’ 10ന് ‌ ​പ്ര​കാ​ശ​നം​ ചെ​യ്യും. ക​ട​പ്പാ​ക്ക​ട സ്‌​പോ​ർ​ട്‌​സ്‌ ക്ല​ബി​ൽ വൈ​കുന്നേരം നാലിന് മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ പു​സ്‌​ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.
ജി​ല്ലാ സ്‌​പോ​ർ​ട്‌​സ്‌ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്‌​സ്‌ ഏ​ണ​സ്റ്റ് പു​സ്‌​ത​കം സ്വീ​ക​രി​ക്കും. എ​സ്‌എ​ൻ വ​നി​താ കോ​ളേ​ജ്‌ മു​ൻ പ്രി​ൻ​സി​പ്പ​ല്‍ പ്രഫ. എ​സ്‌ സു​ല​ഭ പു​സ്‌​ത​കം പ​രി​ച​യ​പ്പെ​ടു​ത്തും. ര​ച​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ ​ഭാ​സ്‌​ക​ര​ൻ അ​ധ്യ​ക്ഷ​നാ​കും.