ബിജെപി മണ്ഡലം കമ്മിറ്റിയുടെ പദയാത്ര ഇന്നു മുതൽ
1264596
Friday, February 3, 2023 11:40 PM IST
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ ഗൂഡാലോചനയ്ക്കുമെതിരേ ബിജെപി മണ്ഡലം പ്രസിഡന്റ് കെആർ രാജേഷ് നയിക്കുന്ന മണ്ഡലം പദയാത്ര ഇന്നും നാളെ യും പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
രാവിലെ ഒമ്പതിന് ആലപ്പാട് പറയകടവിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ജില്ലാ വൈസ് പ്രസിഡന്റ് ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തുന്ന പദയാത്ര ക്ലാപ്പന തോട്ടത്തിൽ മുക്കിൽ സമാപിക്കും. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പുതിയകാവിൽ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര ആദിനാട്, കോഴിക്കോട്, കരുനാഗപ്പള്ളി ഏരിയകളിലെ പര്യടനത്തിനുശേഷം കരുനാഗപ്പള്ളി ടൗണിൽ സമാപിക്കും.
പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെആർ രാജേഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശാലിനി രാജീവൻ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തേവനത്ത്, മിനി ആമ്പാടി, മണ്ഡലം വൈസ് പ്രസിഡന്റ് ആർമുരളി എന്നിവർ പരിപാടികൾ വിശദീകരിച്ചു.